Welcome

Welcome to my Blog. Nasiruddeen Alungal, Manjeri, Email:nasiralungal@gmail.com

Tuesday, March 20, 2012

അനാഥത്വം പേറുന്ന ഇസ് ലാം - KT Abduraheem

ഇസ് ലാമിന്‌ അതിന്റെ ഗേഹങ്ങളില്‍ അഭയം ​നഷ്ടപ്പെടുകയും അനാഥത്വം അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു!  ആര്‍ വേട്ടയാടിയാലും ആട്ടിയോടിച്ചാലും ഇസ് ലാമിന്‌ അതിനെ സ്നേഹിക്കുന്നവരുടെ വീടുകളിലെങ്കിലും അഭയം ഉണ്ടാകേണ്ടിയിരുന്നു. ഇന്നത്തെ അവസ്ഥയോ? പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനായിരുന്ന കെ.ടി. അബ്ദുറഹീം സാഹിബിന്റെ  നമ്മുടെ ബോധത്തെയുണര്‍ ത്തുന്ന പ്രഭാഷണം . താഴെ കൊടുക്കുന്ന വരിയില്‍ ക്ലിക്ക് ചെയ്ത് ഈ പ്രഭാഷണം കേള്‍ക്കാം




Thursday, March 8, 2012

മുഹമ്മദ്‌ പ്രവാചകന്‍ (Prophet Mohammed)

മുഹമ്മദ് പ്രവാചകനെ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്‌ നമ്മുടെ നാട്ടില്‍ . ചിന്തിക്കുന്ന മനുഷ്യരെല്ലാം അദ്ദേഹം ലോകത്തിന്‌ സമ്മാനിച്ച സംഭാവനകളുടെ മഹത്വത്തെ തിരിച്ചറിഞ്ഞു. ദൈവം അദ്ദേഹത്തിലൂടെ മാലോകര്‍ക്കു പൂര്‍ത്തിയാക്കി നല്കിയ ജീവിത മാര്‍ഗ്ഗത്തിന്റെ, ദര്‍ശനത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ ഫലപ്രാപ്തിയില്‍ ദൈവ വിശ്വാസമില്ലാത്ത ചിന്തകന്‍മാര്‍ പോലും അല്ഭുതം കൂറി.

പ്രാവാചകനെക്കുറിച്ച് നിഷ്‌പക്ഷമായി പഠിച്ചവര്‍  ലോകം കണ്ടതിലേറ്റവും വലിയ നേതാവ്, വിപ്ലവകാരി,  പരിഷ്കര്‍ത്താവ്,  വിമോചകന്‍, രാഷ്ട്രീയ നിപുണന്‍, ഭരണകര്‍ത്താവ് എന്നൊക്കെയാണ്‌  അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മനുഷ്യത്വമുള്ളവര്‍ ആ മഹാപ്രവാചകനെ ഇങ്ങനെയൊക്കെ നോക്കിക്കാണുകയും തിരിച്ചറിയുകയും ചെയ്തപ്പോള്‍ മറ്റുചിലര്‍ അദ്ദേഹത്തെ വില്പനച്ചരക്കാക്കാന്‍ പരിശ്രമിക്കുകയാണ്‌ ചെയ്തത്.  അത് അല്പത്തരമാണെന്ന് അവര്‍ക്ക് അറിയാത്തത് കൊണ്ടാവില്ല. ജനവഞ്ചന പാപമാണെന്ന ബോധ്യമില്ലാത്തവര്‍ ആരുണ്ട് ബുദ്ധിയുള്ളവരുടെ കൂട്ടത്തില്‍ ? പ്രവാചകന്‍ സ്വയമുപേക്ഷിച്ച വസ്തുക്കള്‍ ഇപ്പോള്‍ ലഭ്യമായാല്‍ തന്നെ അതിലെന്ത് പ്രസക്തിയാണുള്ളത്? പ്രവാചകന്‍ മനുഷ്യര്‍ക്ക് കൈമാറിയ ദൈവിക വേദവും വേദാധ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കിയ പ്രാവാചകചര്യയും കൈയിലുണ്ടായിട്ടും ലോകത്തിന്‌ ഒന്നും സം ഭാവന ചെയ്യാന്‍ കഴിയാത്തവര്‍ക്ക്, ഇനി പ്രവാചകന്‍ ഒഴിവാക്കിയ ചില വസ്തുക്കള്‍കൊണ്ട്  എന്ത് വിപ്ലവമുണ്ടാക്കാനാണ്‌ സാധിക്കുക?

വേദാധ്യാപനങ്ങള്‍ക്കനുസരിച്ച് ജീവിതം കെട്ടിപ്പടുത്ത് ലോകത്തിന്‌ വെളിച്ചമാകേണ്ടവര്‍ ഒന്നടങ്കം പ്രവാചകന്‍ ഉപേക്ഷിച്ച ചില വസ്തുക്കളുടെ പുറകെ കൂടിയിരിക്കുന്നു-അനുകൂലിച്ചും പ്രതികൂലിച്ചും! ഇത് കണുമ്പോള്‍ തോന്നുക ആളുകള്‍ ഒഴിവാക്കുന്നവയെ സംബന്ധിച്ച് ജാഗരൂകരാകുന്ന പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലാണ്‌ ഇവര്‍ക്കൊക്കെ പണിയെന്നാണ്‌.

ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോര തിരയുന്ന "കൊതുകുജീവിതം" നയിക്കുന്നവര്‍ എന്ത് പറയുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിലല്ല കാര്യം; മനുഷ്യത്വമുള്ളവര്‍ എന്തു പറയുന്നു, വിലയിരുത്തുന്നു എന്നതിലാണ്‌.അവയില്‍ ചിലതിലേക്കൊന്നു കണ്ണോടിച്ച് നോക്കൂ:

 പ്രൊഫസര്‍ രാമക്രിഷ്ണ റാവു. (ഇസ് ലാം അന്‍ ഡ് മോഡേണ്‍ ഏജ്)

പ്രവാചകന്‍ മുഹമ്മദിന്റെ വ്യക്തിത്വം !. ആവ്യക്തിത്വത്തിന്റെ ആഴമളക്കുക ഏറെ പ്രയാസമാണ്‌. അതിലേക്കൊന്നെത്തി നോക്കാന്‍ മാത്രമെ എനിക്ക് സാധിക്കുന്നൊള്ളൂ. വര്‍ ണ്ണാഭമായ കാഴ്ചകളുടെ നാടകീയ ശ്രേണിയാണ്‌ ആ ജീവിതം . പ്രവാചകനായ മുഹമ്മദ്, പട്ടാള ജനറലായ മുഹമ്മദ്, ഭരണാധികാരിയായ മുഹമ്മദ്, യോദ്ധാവായ മുഹമ്മദ്, കച്ചവടക്കാരനായ മുഹമ്മദ്, , പ്രബോധകനായ മുഹമ്മദ്,  ദാര്‍ ശനികനായ മുഹമ്മദ്,  രജ്യതന്ത്രഞ്ജനായ മുഹമ്മദ്, പ്രസം ഗകനായ മുഹമ്മദ്, പരിഷ്കര്‍ ത്താവായ മുഹമ്മദ്, അനാഥ സം രക്ഷകനായ മുഹമ്മദ്, അടിമവിമോചകനായ മുഹമ്മദ്,  വനിതാവിമോചകനായ മുഹമ്മദ്, ഭര്‍ ത്താവായ മുഹമ്മദ്, പിതാവായ മുഹമ്മദ്, അധ്യാപകനായ മുഹമ്മദ്, നിയമജ്ഞനായ മുഹമ്മദ്, ന്യായാധിപനായ മുഹമ്മദ്, വിശുദ്ധനായ മുഹമ്മദ്..... പ്രൌഡിയേറിയ ഈ മേഖലകളിലെല്ലാം മുഹമ്മദ് മാത്‌ര്‍ കാ പുരുഷനാണ്‌....

ഡ്രാപ്പര്‍ (യൂറോപ്പിന്റെ ബുദ്ധിപരമായ വികാസത്തിന്റെ ചരിത്രം )

മറ്റെല്ലാ പ്രവാചകന്മാരും ചേര്‍ ന്നു മനുഷ്യനാശിയുടെ മേല്‍ ചെലുത്തിയ സ്വധീനം തനിച്ചു നടത്തിയ വ്യക്തി. ഭൌതികാതീതമായ ഊഹാപോഹങ്ങളേക്കാള്‍ ആരോഗ്യകരമായ രാഷ്ട്രീയ ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതും ഇസ് ലാമാണ്.......മുഹമ്മദ് കേവലം ശുദ്ധ അത്മീയ തത്വങ്ങള്‍ പഠിപ്പിക്കുക മത്രമല്ല ചെയ്തത്, അവയെ ഭൌതിക ജീവിതവുമായി കൂട്ടിയിണക്കി പുതിയ പാഠങ്ങള്‍ നിര്‍മിച്ചു....ഇതിലെല്ലാമുപരി തന്റെ വിശ്വാസ സംഹിതകള്‍ പിന്തുടരാത്തവര്‍ക്കു മോക്ഷം ലഭിക്കുകയില്ലെന്നദ്ദേഹം ഒരിക്കലും പഠിപ്പിച്ചിരുന്നില്ല. മോക്ഷം അഥവാ ഈശ്വര സാക്ഷാത്കാരത്തിലേക്കു മനുഷ്യനെ നയിക്കുന്നത് അയളുടെ വിശ്വാസമല്ല നന്മകള്‍ ആണെന്ന ആശയം അദ്ദേഹം  പ്രചരിപ്പിച്ചിരുന്നു.


എം . എന്‍ . റോയ് (ഇസ് ലാമിന്റെ ചരിത്രപരമായ പങ്ക്)
ഏറ്റവും തീവ്രമായ ഏകദൈവ വാദം വെച്ചുപുലര്‍ ത്തുന്ന ഇസ് ലാം നിറവേറ്റിയ ചരിത്രദൌത്യം മനുഷ്യ ചരിത്രത്തില്‍ ആധിപത്യം പുലര്‍ ത്തിയ, അതിനെ സദാ പിന്നോട്ടു വലിച്ചു നിര്‍ ത്തിയിരുന്ന മതാത്മക ചിന്തകളില്‍ നിന്ന് മനുഷ്യരാശിയെ വിമോചിപ്പിച്ചു എന്നതാണ്‌.

മനുഷ്യരാശിയുടെ സാംസ്കാരിക വളര്‍ച്ചക്ക് ഇസ് ലാം പ്രദാനം ചെയ്ത സംഭാവനകളെ മനസ്സിലാക്കുകയും അവയുടെ ചരിത്രപരമായ മൂല്യം  മനുഷ്യരാശിയുടെ സാംസ്കാരിക വളര്‍ച്ചക്ക് ഇസ് ലാം പ്രദാനം ചെയ്ത സംഭാവനകളെ മനസ്സിലാക്കുകയും അവയുടെ ചരിത്രപരമായ മൂല്യം ഉള്‍കൊള്ളുകയും ചെയ്യുന്ന പക്ഷം ആത്മസംത്‌ര്‍പ്തിയുടെ ആലസ്യത്തില്‍ മയങ്ങിക്കിടക്കുന്ന ഹിന്ദുക്കളെ അത് ആഘാതമേല്പിക്കുക തന്നെ ചെയ്യും . ഇത്തരം ചില മനസ്സിലാക്കലുകള്‍ നമ്മുടെ കലഘട്ടത്തിലെ മുസ് ലികള്ക്കും ഗുണം ചെയ്യും . അവര്‍ പുലര്‍ത്തിവരുന്ന സങ്കുചിത ചിന്തകളെ  തകര്‍ത്തെറിയാനും തങ്ങള്‍ പുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ യഥാര്‍ത്ഥ സത്തയെ മുഖാമുഖം അഭിമുഖീകരിക്കാനുമുള്ള പ്രാപ്തി നേടുവാന്‍ അവര്‍ ക്ക് ഇതിലൂടെ കഴിയുകയും ചെയ്യും







Sunday, March 4, 2012

ദൈവിക ദര്‍ശനം (Video)

ഇന്നറിയപ്പെടുന്നതുപോലെ ദൈവ വിശ്വാസം കേവലമൊരു മത വിശ്വാസമല്ല. മതത്തിന്റെ പരിമിതികള്‍ ക്കുള്ളില്‍ ഒതുങ്ങി നില്‍ ക്കാന്‍ ദൈവിക ദര്ശനത്തിന്‌ സാധ്യവുമല്ല. ജാതി-മത, വര്‍ഗ്ഗ-വര്‍ണ്ണ, ദേശ-ഭാഷാ, ലിംഗ വ്യത്യാസമില്ലാതെ മനുഷ്യരെയഖിലം  ഒന്നായിക്കാണുന്നു ദൈവിക ദര്ശനം . മനുഷ്യനിര്മ്മിത പ്രത്യയശാസ്ത്രങ്ങളെ തങ്ങളുടെ തങ്ങളുടെ ജീവിത മാര്‍ ഗ്ഗമായി സ്വീകരിക്കുന്നതിനു പകരം സര്‍വ്വ ഗുണങ്ങളും ഒന്നിച്ച് മേളിക്കുന്ന ദൈവിക ദര്ശനത്തെ നിഖില ജീവിത മേഖലയിലും അടിസ്ഥാനമായി സ്വീകരിക്കണമെന്ന ദാര്ശനികതത്വം അത് മുന്നോട്ടു വെക്കുന്നു. ദൈവിക ദര്ശനത്തിന്റെ സവിശേഷതകള്‍ ചര്ച്ച ചെയ്യുന്ന പ്രഭാഷണം കാണാന്‍ താഴെകൊടുക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.



ആരാണ്‌ നാം? കെ. ടി. അബ്ദുറഹീം സാഹിബിന്റെ ഒരു ദാര്ശനിക പ്രഭാഷണം (Video)

കെ. ടി. അബ്ദുറഹീം സാഹിബിന്റെ പ്രശസ്തമായ "ആരാണ്‌ നാം " എന്ന പ്രഭാഷണം  കേള്ക്കാന്‍ താഴെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇസ് ലാമിന്‌ ഒരു ദാര്ശനിക മുഖമുണ്ടോ എന്ന് സം ശയിക്കുന്നവരെ അല്‍ ഭുതത്തിന്റെ കൊടുമുടിയില്‍ കൊണ്ടെത്തിക്കുന്ന അസാധാരണ ദാര്‍ ശനിക പ്രഭാഷണം